1920 ഡിസംബർ 29-ാം തീയതി തിരുവനന്തപുരത്ത് മേപ്പള്ളി വീട്ടിൽ കേശവപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി മേപ്പള്ളിേ കേശവപിള്ള കൃഷ്ണൻകുട്ടിനായർ എന്ന എം.കെ.കെ.നായർ ജനിച്ചു.മദിരാശി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ഫിസിക്സിൽ ബിരുദമെടുത്തു.തുടർന്ന് എഫ്.എൽ.പാസ്സായി.1941-43 കാലത്ത് തിരുവിതാംകൂർ ഗവൺമെൻ്റിൻ്റെ കീഴിൽ ഡിവിഷണൽ അക്കൗണ്ടൻ്റ്, ടെലിഫോൺസ് മാനേജർ എന്നീ ജോലികളും 1943-48 കാലത്ത് കേന്ദ്ര ഗവൺമെൻ്റിൻ്റെ രാജ്യരക്ഷാ വകുപ്പിൽ പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ ഓഫീസർ പദവിയും നിർവ്വഹിച്ചു.1949-ൽ ഐ.എ.എസിൽ പ്രവേശിച്ചു. ഭീലായ് സ്റ്റീൽ പ്ലാസ്റ്റിൻ്റെ ഡെപ്യുട്ടി സെക്രട്ടറി (1952-56) ഫാക്ട് മാനേജിങ് ഡയറക്ടർ (1959-71) എന്നീ പദവികളിൽ സ്തുത്യർഹസേവനം നടത്തി. കേരളാ മാനേജ്മെൻ്റ് അസോസിയേഷൻ്റെയും കേരളാ പ്രൊഡക്റ്റിവിറ്റി കൗൺസിലിൻ്റെയും സ്ഥാപകാധ്യക്ഷൻ, ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ, കേന്ദ്ര ആസൂത്രണകമ്മീഷൻ ജോയിൻ്റ് സെക്രട്ടറി, കേരള കലാമണ്ഡലം – കേരള കലാപീഠം – കലാ ഭാരതീ സ്ഥാപനങ്ങളുടെ ചെയർമാൻ, ഗുരുവായൂർ ദേവസ്വം കമ്മിറ്റി മെമ്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.കല, സംസ്കാരം, അധ്യാത്മികത, മാനേജ്മെൻ്റ് എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനേകം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “kathakali – A Total Theater” , “Classical Arts of Kerala “, “കഥകളി ” “ആട്ടക്കഥയമ്മാവൻ കഥപറയുന്നു ” “ആരോടുംപരിഭവമില്ലാതെ ( ആത്മകഥ) എന്നിവയാണ് മറ്റുകൃതികൾ.1987സെപ്റ്റംബർ27-ാംതീയതി അന്തരിച്ചു.
2024-09-27