തിരുവനന്തപുരം: മോഡലിംഗ് രംഗത്ത് ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് ഇഷാൻ എന്ന കൊച്ചു മിടുക്കൻ കേവലം 11 വയസ്സു മാത്രം പ്രായമുള്ള ഈ മിടുക്കൻ പ്രായത്തിൽ കവിഞ്ഞ നേട്ടമാണ് ചുരുങ്ങിയ കാലയളവിൽ നേടിയെടുത്തത്. പ്രമുഖ സംഘടനകൾ കേരളത്തിനകത്തും പുറത്തും ഇന്റർനാഷണൽ തലത്തിലും നടത്തിയ ഫാഷൻ മോഡലിംഗ് പേജന്റുകളിൽ 24 തവണ ടൈറ്റിൽ വിന്നർ ആയിട്ടുണ്ട്. ബിഗ് സ്ക്രീൻ അവാർഡ് സിനിമാതാരങ്ങൾക്കൊപ്പം നേടിയെടുത്തു. ഇന്റർനാഷണൽ സെലിബ്രേറ്റി കിഡ്മോഡൽ അവാർഡ് യുഎഇ ദുബായിൽ നിന്നും കരസ്ഥമാക്കി.ബെസ്റ്റ് കിഡ് മോഡൽ ഓഫ് യുഎഇ ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ 15 അവാർഡ് നേടിയെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂനിയർ മോഡൽ ഇന്റർനാഷണൽ വേൾഡ് ഫൈനലിസ്റ്റിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കൻ. വേൾഡ്റെക്കോർഡ് സ്വന്തമാക്കാൻ പരിശ്രമിക്കുന്നുമുണ്ട്. ബാങ്കോക്ക് തായ്‌ലാൻഡിൽ ആഗസ്റ്റ് 10ന് ആണ് വേൾഡ് ഫൈനൽ നടക്കുന്നത്.വേൾഡ് ഫാഷൻ വീക്ക് ദുബായ് എന്ന ഇന്റർനാഷണൽ ഷോയിൽ സ്പെഷ്യൽ വിഐപി ഗസ്റ്റ് ആയിരുന്നു ഇഷാൻ. 30ഓളം ഷോയിൽ സ്പെഷ്യൽ വി ഐ പി ഗസ്റ്റ് ആയും ഇഷാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട് യുഎഇയിൽ നടന്ന ഇന്റർനാഷണൽ ഫാഷൻ ഐഡിയൽ യുഎഇയിൽ വിന്നർ ആയിരുന്നു കൂടാതെ 2024ൽ നടന്ന റോയൽ കിഡ്ഇന്ത്യ മിസ്റ്റർ ഐക്കൺ,പേഴ്സണാലിറ്റി ഓഫ് മദ്ധ്യപ്രദേശ്, മിസ്റ്റർ കിഡ്ഇന്ത്യ ഗോവയിൽ ജൂനിയർ മോഡൽ ഇന്റർനാഷണൽ ടൈറ്റിൽ വിന്നർ ആയിരുന്നു. ഗോവയിൽ നിന്നും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് നേടി. തിരുവനന്തപുരം എടവക്കോട് ലേക്കോളെ ചെമ്പക വിദ്യാലയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. മുത്തച്ഛനും വിമുക്തഭടനുമായ എൻ ബേബിയുടെയും അകമഴിഞ്ഞ പ്രോത്സാഹനം ഇഷാന് കൂടുതൽ കരുത്തേകുന്നു.
മോഡലിംഗ് മാത്രമല്ല അഭിനയം,നൃത്തം, സിമ്മിംഗ് എന്നിവയിലും അഭിരുചിയും പ്രാവണ്യവും ഉണ്ട് തികഞ്ഞ ആത്മാർത്ഥതയും ചിട്ടയായ പരിശീലനവും നിമിത്തം കലാരംഗങ്ങളിൽ കഴിവ് തെളിയിക്കാൻ ഇഷാന് സാധിച്ചു. യുഎഇയിൽ നടന്ന ഇന്റർനാഷണൽ ഫാഷൻ ഐഡനിൽ താരപദവിയുള്ള അതിഥിയി ഇഷാനെ ക്ഷണിച്ചു. വളരെ കുറച്ചുപേർക്ക് മാത്രം ലഭിച്ചിട്ടുള്ള അസുലഭ അവസരമാണിത്. ഈ വർഷം നിരവധി ഇന്റർ നാഷണൽ അവസരങ്ങളാണ് ഇഷാനെ കാത്തിരിക്കുന്നത്.സിനിമാതാരമായ മമ്മൂട്ടിയെയാണ് ഇഷാൻ മാതൃക യാകുന്നത്.രണ്ടു വയസ്സിൽ തുടങ്ങിയ മോഡലിംഗ് ഇപ്പോൾ ഒൻപത് വർഷമായി ഇഷാൻ പ്രൊഫഷണലായി കൊണ്ടുനടക്കുന്നു തിരുവനന്തപുരത്തെ മിന്നും താരമായി ഇഷാൻ മാറിക്കഴിഞ്ഞു തിരുവനന്തപുരം പരുത്തിപ്പാറ ചെല്ലമ്മ ഭവനിൽ മേഘ -ആന്റോ ദമ്പതികളുടെ മകനാണ് ഇഷാൻ