ഇന്റർനാഷണൽ കിക്ക് ബോക്സിങിൽ മലയാളി തിളക്കം :അഭിമാന നേട്ടം സ്വന്തമാക്കി അരുൺ എസ് നായർ1 min read

16/9/23

ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് തിരുവനന്തപുരം സ്വദേശി അരുൺ എസ് നായർ.സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്‌ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ്  63kg വിഭാഗത്തിൽ 2ആം സ്ഥാനം (silver ) നേടിയാണ് അരുൺഅഭിമാനമായത്.

27 ഓളം രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിൽ ശക്തമായ പ്രകടനത്തിലൂടെയാണ് അരുൺ വെള്ളി മെഡൽ നേടിയത് . ഇതിന് മുൻപ് രണ്ടാം ഉസ്‌ബെക്കിസ്ഥാൻ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലും, ഇന്ത്യയിൽ വെച്ചു നടന്ന ഓപ്പൺ ഇന്ത്യയിലുംഅരുൺ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട് ,   ഇറ്റലിയിൽ വച്ച് നടന്ന ലോക കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലും , തുർക്കിയിൽ വെച്ചു നടന്ന വേൾഡ് കപ്പിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട് .

പരേതനായ സുരേന്ദ്രന്റെയും, ഉഷ ദേവിയുടെയും മകനായ അരുൺ എസ് നായർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര തിരുപുറം സ്വദേശിയാണ്.ഡോ.. ഐശ്വര്യ എസ് നായർ സഹോദരിയുമാണ്.2021 മുതൽ ഇന്ത്യൻ കിക്ക്ബോക്സിങ് ടീമിലെ സ്ഥിരം സാനിധ്യമായ അരുണിന്റെ  മൂന്നാം ഇന്റർനാഷണൽ മെഡൽ നേട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *