ദില്ലി : ഡൊമിനിക്ക എന്ന കരീബിയൻ രാജ്യം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവരുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകുന്നു. എലിസബത്ത് രാജ്ഞി, ഫിഡൽ കാസ്ട്രോ തുടങ്ങി ചുരുക്കം വിദേശികൾക്ക് മാത്രമാണ് മുൻപ് ഈ പുരസ്കാരം നൽകിയിട്ടുള്ളത്.
ഏതാണ്ട് മുക്കാൽ ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ ചെറു രാജ്യത്തെ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ എത്തിച്ചതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതിനുമാണ് പുരസ്കാരം നൽകുന്നത്. ഈ ആഴ്ചയിൽ ഗയാനയിൽ വച്ച് ഡൊമിനിക്കൻ പ്രസിഡന്റാണ് പുരസ്കാരം നൽകുക.
മോദിക്കു ലഭിക്കുന്ന പന്ത്രണ്ടാമത് പരമോന്നത സിവിലിയൻ ബഹുമതിയാണിത്. മുൻപ് റഷ്യ, ഫ്രാൻസ്, സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്, പാലസ്തീൻ, ഫിജി, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, പാപ്വാ ന്യൂഗിനി എന്നീ രാജ്യങ്ങളും അവരുടെ പരമോന്നത പുരസ്കാരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.