ഡൽഹി :മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് എൻ ഡി എ യോഗം അവസാനിച്ചു. മോദിയെ തന്നെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു.സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻഡിഎ നേതാക്കള്‍ ഇന്ന് രാഷ്‌ട്രപതിയെ കാണും.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന എൻഡിഎ യോഗത്തില്‍ ഏകകണ്ഠമായാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏകനാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നല്‍കിയുള്ള കത്ത് നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്ക് കൈമാറിയിട്ടില്ല. അതേസമയം ഏക്നാഥ് ഷിൻഡെ പിന്തുണ അറിയിച്ചുള്ള കത്ത് നല്‍കുകയും ചെയ്തു.