എ. സി. മൊയ്‌ദീൻ എം. എൽ. എ യുടെ വീട്ടിൽ നടന്ന ഇ ഡി റൈഡ് അവസാനിച്ചു1 min read

തൃശൂർ :കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എല്‍.എയുടെ വീട്ടിൽ നടന്ന ഇ .ഡി റെയ്‌ഡ് 22 മണിക്കൂർ നീണ്ടുനിന്ന റെയ്‌ഡ്  അവസാനിച്ചു.

ഇന്നലെ രാവിലെ ഏഴോടെയാണ് 12 പേരടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് സംഘം സായുധസേനാംഗങ്ങളോടൊപ്പം പനങ്ങാട്ടുകരയിലെ വീട്ടില്‍ എത്തിയത്.

മൊയ്തീൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്ബോഴാണ് ഇ.ഡി സംഘം കൊച്ചിയില്‍ നിന്നെത്തിയത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയ മൊയ്തീനെ, ഇ.ഡി മേധാവി ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയെക്കുറിച്ച്‌ ധരിപ്പിച്ചു. വീടിന്റെ വാതിലുകള്‍ അടച്ചിട്ട ശേഷം ആരെയും പ്രവേശിക്കാതെയാണ് റെയ്ഡ് തുടങ്ങിയത്. മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്കൊപ്പം കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.

എ.സി.മൊയ്തീന്റെ ഭാര്യ സുബൈദ ബീവിയും മകള്‍ ഡോ. ഷീബയും വീട്ടിലുണ്ടായിരുന്നു.. റെയ്‌ഡ് നടക്കുന്നതിനിടെ രണ്ടു തവണ മൊയ്തീൻ പുറത്തു വന്നെങ്കിലും, മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. മൊയ്തീനുമായി ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാട് നടത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പൊലീസ് ഇക്കാര്യം പരിശോധിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീന്റേയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സുനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. ബാങ്കില്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *