മോസ്കോ :റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ നടന്ന വെടിവയ്പില്‍ 40ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ അഞ്ചു അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു.
ഹാളില്‍ രണ്ടു സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോർട്ടുണ്ട്. ഹാളിന്റെ റൂഫിനു തീപിടിച്ചു. തീ അണയ്ക്കാൻ ഹെലികോപ്റ്ററുകള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. 100ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. അക്രമികളെ ഉടൻ പിടികൂടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു.