മലയാളത്തിന്റെ പ്രിയ കഥാകാരൻ ശ്രീ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചിച്ചു1 min read

 

മലയാളത്തിന്റെ പ്രിയ കഥാകാരൻ ശ്രീ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചിച്ചു

കഥാകൃത്ത്‌ ‌, നാടകകൃത്ത്, തിരക്കഥാകൃത്ത്‌, സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭ കൊണ്ട് മലയാളത്തിന്റെ പുണ്യമായി മാറിയ എംടിയുടെ വിയോഗം തീരാ നഷ്ടമാണ്.

മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതിൽ എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും വി.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളത്തിന് മാത്രമല്ല ഭാരതസാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനുമാകെ അഭിമാനം പകർന്ന പേരാണ് എം.ടിയുടേത്.

“അധികാരമെന്നാൽ ജനസേവനത്തിനുള്ള അവസരമാണ് ” എന്ന അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ കേരള രാഷ്ട്രീട്രീയത്തിന്റെ കണ്ണുതുറപ്പിച്ചത് മറക്കാനാവില്ല.

കാലാതീതനായ മഹാപ്രതിഭയുടെ ഓർമകൾ അനശ്വരമാണെന്നും വി.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *