തിരുവനന്തപുരം :മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലി തർക്കത്തെ തുടർന്ന് പട്ടത്തെ കിസ്മത്ത് ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി തിരുവനന്തപുരം മ്യൂസിയം പൊലീസ്
7ാം തീയതി വെളുപ്പിന് ഒരുമണിക്ക് പ്രതികൾ ആവലാതിക്കാരനായ ഷിബിനെ കുത്തി പരിക്കേൽപ്പിച്ചിട് രക്ഷപെടുകയായിരുന്നു. ഇന്നോവ കാറിണ് പ്രതികൾ വന്നത്. ആവലാതിക്കാരനായ ഷിബിന്റെ കൂട്ടുകാരനായ കാൽവിൻ ന്റെ മൊബൈൽ ഫോൺ വില്പനയുമായി ബന്ധപ്പെട്ടു ഒരു മാസം മുൻപ് ഓവർബ്രിഡ്ജ് ഭാഗത്തു അടിപിടി ഉണ്ടാക്കിയതിലുള്ള വിരോധത്താൽ ആവലാതിക്കാരനെ കൊലപാതക ശ്രമം നടത്തിയത്
ഒന്നാം പ്രതി കാരോട് വില്ലേജിൽ 9 ആം വാർഡിൽ മാറാടി ജനത ലൈബ്രറിയ്ക്കു സമീപം ആദർശ് നിവാസിൽ രാധാകൃഷ്ണൻ മകൻ അപ്പു എന്ന് വിളിക്കുന്ന ആദർശ് age 19,
രണ്ടാം പ്രതി കാരോട് വില്ലേജിൽ എണ്ണവിള കനാല് ട്രെഡേഴ്‌സ് ന്നു സമീപം അഭിജിത് കോട്ടജിൽ ശിവകുമാർ മകൻ അമിത് കുമാർ age 24 എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴുത്തിൽ കുത്തു കിട്ടിയ ഷിബിൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതികൾ ഇന്നോവ കാറിൽ കടന്നുകളയുകയും മ്യൂസിയം പോലീസ് SHO വിമലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും പിറ്റേന്ന് പാറശാല നിന്നും പ്രതികളെ പിടികൂടുകയും ആയിരുന്നു. തമിഴ്നാട് കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ മ്യൂസിയം പോലീസ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
വിജയ് ഭരത് റെഡ്ഢി IPS ന്റെ നേതൃത്വത്തിൽ ACP സ്റ്റുവെർട്ട് കീലർ CI വിമൽ, SI മാരായ വിപിൻ ഷെഫിൻ, cpo മാരായ ശരത് ചന്ദ്രൻ ,ഡിക്സൺ ,രഞ്ജിത്,, രാജേഷ്, അരുൺ ദേവ്, സാജൻ, വിജിൻ, ഷിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്