തിരുവനന്തപുരം :മുട്ടട ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാമ്പസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്.ഡി) ആരംഭിച്ച ഇന്നവേഷന്‍ സെന്റര്‍ വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാധാരണ ജനങ്ങള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ക്ക് ഉന്നത സാങ്കേതിക വിദ്യയിലൂടെ പരിഹാരം ഉണ്ടാക്കാന്‍ പറ്റുന്ന റിസേര്‍ച് ഡെവലപ്മെന്റുകള് ഐ.എച്ച്.ആര്.ഡി ഇന്നവേഷന്‍ സെന്ററില്‍ നിന്നും ഉണ്ടാകണമെന്ന് എം.എല്‍.എ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒത്തുചേര്‍ന്ന് നൂതന ആശയങ്ങളെ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാധാരണ ജനങ്ങള്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാങ്കേതിക വിദ്യയും ഉപകരണങ്ങളുമായി പരിവര്‍ത്തനം ചെയ്യാന്‍ പറ്റുന്ന കേന്ദ്രമായാണ് ഐ.എച്ച്.ആര്.ഡി ഇന്നവേഷന്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ ഡോ: വി.എ.അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ അംശു വാമദേവന്, ശ്രീ. അജിത് രവീന്ദ്രന്, ഐ.എച്ച്.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജയശ്രീ.സി.എസ്, ടെക്നിക്കല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ട്വിങ്കിള്‍.പി.ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.