13/6/23
തിരുവനന്തപുരം :തിരുവനന്തപുരം മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു.സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് സഹകരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പിരിച്ചു വിട്ടത്.
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് കഴിഞ്ഞ കുറച്ചു നാളുകളായി അഴിമതി ആരോപണം നേരിടുന്നുണ്ടായിരുന്നു.വിവിധ വായ്പകളിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി സഹകരണ രജിസ്റ്റാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പിരിച്ചു വിടാൻ മന്ത്രി നിർദേശം നൽകിയത്.