17/3/23
തിരുവനന്തപുരം :നട്ടെല്ല് ഒന്നല്ല, പത്തെണ്ണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ . അതുകൊണ്ടാണ്സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ .
വെറുതെ തോന്നിവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ ആകില്ല . വക്കീല്‍ നോട്ടീസ് അയച്ചത് ഗുണം ചെയ്‌തോ ഇല്ലയോയെന്ന് പറയേണ്ടത് നിങ്ങളാണ്. നട്ടെല്ലുണ്ടെങ്കില്‍ കേസ് കൊടുക്കൂവെന്നാണ് പറഞ്ഞത്. നട്ടെല്ല് ഒന്നല്ല, പത്തെണ്ണം ഉണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുത്തത് . അവരുടെ വിശദീകരണം നിയമപരമായി വരട്ടെ. തന്നെ അറിയില്ലെന്ന് അവര്‍ പറഞ്ഞു. എനിക്കും അറിയില്ല. വെറുതേ തോന്നിവാസം പറഞ്ഞാല്‍, പറഞ്ഞതിന് ഉത്തരം പറയണം – എം.വി. ഗോവിന്ദന്‍ പറഞ്ഞു.