‘കേസിന്റെ മെറിറ്റ് അറിയേണ്ട, സർക്കാർ വിരുദ്ധ , SFI വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ കേസെടുക്കും :എം. വി. ഗോവിന്ദൻ1 min read

11/6/23

കണ്ണൂർ :സർക്കാർ വിരുദ്ധ, sfi വിരുദ്ധ പ്രചാരണത്തിനെതിരെ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. മഹാരാജാസ് കോളേജ് വ്യാജ മാർക്ക് വിവാദത്തിൽ ഏഷ്യാനെറ്റ്‌ ന്യുസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിന്റെ മെറിറ്റിനെ കുറിച്ച് തനിക്ക് അറിയേണ്ടതില്ല, സർക്കാരിനെയോ, sfi യെയോ ആരെങ്കിലും വിമർശിച്ചാൽ അവർക്കെതിരെ കേസെടുക്കും. മുൻപും കേസെടുത്തിട്ടുണ്ട്, ഇനിയും കേസെടുക്കും. മാധ്യമങ്ങൾക്ക് ഒരിടം ഉണ്ട് അവിടെ നിന്നാൽ മതി, മാധ്യമത്തിന്റെ പേര് പറഞ്ഞ് ഒഴിയാൻ നോക്കേണ്ട, ഗൂഢാലോചന ആര് നടത്തിയാലും കേസെടുക്കുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഗോവിന്ദന്റെ പ്രസ്താവന രാഷ്ട്രീയ ഫാസിസത്തിന്റെ തെളിവാണെന്ന്  എൻ. കെ.പ്രേമചന്ദ്രൻ എം. പി.പറഞ്ഞു. കമ്യൂണിസ്റ്റ് ഭരണത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ദുരവസ്ഥയാണ് നിലനിൽക്കുന്നതെന്ന് വി ടി ബൽറാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *