ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കി NSS ;നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും1 min read

1/8/23

ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ പ്രത്യക്ഷ സമരത്തിന് NSS.നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ താലുക്ക് യൂണിറ്റുകളോട് എൻ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു.

വിശ്വാസികളുടെ മത വികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ നടത്തിയ ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ജി.സുകുമാരൻ നായര്‍ ആവശ്യപ്പെട്ടിരുന്നു.

ഗണപതി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയാണെന്നും സ്പീക്കറുടെ പ്രസംഗം നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ മതത്തിനും മത വിശ്വാസികള്‍ക്കും അവരുടെതായ വിശ്വാസങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൻ എസ് എസിന്റെ ആവശ്യങ്ങളെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് പരസ്യ പ്രതിഷേധത്തിലേക്ക് സംഘടന കടക്കുന്നത്. വിശ്വാസികളും എൻ എസ് എസ് പ്രവര്‍ത്തകരും അവരവരുടെ വീടിന് സമീപമുള്ള ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *