ഭാരതത്തിന്റെ വീരപുത്രന് ഇന്ന് 72ആം പിറന്നാൾ ;വിപുലമായ ആഘോഷങ്ങളൊരുക്കി രാജ്യം1 min read

17/9/22

ഡൽഹി :ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 72 വയസു പൂര്‍ത്തിയാകുന്നു.  ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്.

51 -ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14 -ാമത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7 -ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍  തുടര്‍ന്ന മോഡി 2014 -ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മെയ് 22 -ന് രാജിവയ്ക്കുന്നത്. 2001 -ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് മല്‍സരിച്ച്‌ വിജയിക്കുന്നത്.

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നതിനുമുണ്ട് പ്രത്യേകത. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ലോക്സഭാംഗമായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്.

2014 -ലേത് ചെറിയൊരു വിജയമായിരുന്നില്ല. 1984 -നു ശേഷം മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറം രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ആദ്യമായി ലോക്സഭയില്‍ തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്നത് മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കാണ്. ആ വിജയം 2019 -ലും ആവര്‍ത്തിച്ചു. അതായത് 2001 മുതല്‍ ഇതുവരെയുള്ള 21 വര്‍ഷങ്ങളായി നരേന്ദ്ര മോഡി എന്നാല്‍ രാജ്യത്തിന്‍റെ വിവിഐപി ആണ്. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. ആ ചരിത്രം എന്തായാലും 2024 വരെ നീളും എന്നുറപ്പ്;

1950 – സെപ്തംബര്‍ 17 -ന് നടക്കുകിഴക്കന്‍ ഗുജറാത്തിലെ വാഡ്‌നഗറിലായിരുന്നു ജനനം. അവിടെയുള്ള റെയില്‍വേ സ്റ്റേഷനിലുള്ള പിതാവിന്‍റെ ചായക്കടയില്‍ കുട്ടിക്കാലത്ത് ചായ വില്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എട്ടാം വയസില്‍ അദ്ദേഹം ആര്‍എസ്‌എസ് അംഗമാണ്. 1971 മുതല്‍ മുഴുവന്‍ സമയ ആര്‍എസ്‌എസ് പ്രവര്‍ത്തകനായി. 1985 -ലാണ് ബിജെപിയിലെത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെയെത്തി.

2001 -ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം അധികാരത്തിനു പുറത്തുനിന്നത് മൂന്നേ മൂന്നു ദിവസം മാത്രം. 2014 -മെയ് 22 -ന് ഗുജറാത്ത് മുഖ്യമന്ത്രി പദവി രാജിവച്ച്‌ മെയ് 26 -ന് പ്രധാനമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനിടയിലുള്ള മൂന്നു ദിവസം മാത്രമാണത്.

ബിജെപി നേടിയ ചരിത്രവിജയത്തിലേക്ക് ഊര്‍ജം പകര്‍ന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവമാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദര്‍ദാസ് മോദി വളര്‍ന്നുയര്‍ന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, കഠിനഅധ്വാനവും,നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരമാകും പാര്‍ട്ടി വിതരണം ചെയ്യുക. ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വിജയ് ഗോയല്‍ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച്‌ ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനില്‍ പൊതുജനങ്ങള്‍ക്ക് മോദിക്കായി ആശംസ അറിയിക്കാന്‍ ‘വോള്‍ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയില്‍ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില. പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *