കൊച്ചിയെ പുളകം കൊള്ളിച്ച് പ്രധാനമന്ത്രി, മലയാളത്തിൽ പ്രസംഗം തുടങ്ങി,ഓണക്കാലത്ത് കേരളത്തിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്നു പറഞ്ഞും , മലയാളികൾക്ക് ഓണാശംസകൾ നേർന്നും പ്രധാനമന്ത്രി1 min read

1/9/22

കൊച്ചി :’കേരളം അതി മനോഹരം, എല്ലാപേർക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി. ഓണക്കാലത്ത് കേരളത്തിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്നും മോദി.

കേരളത്തില്‍ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന്റെ വികസനത്തിന് ബിജെപി പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അതിവേഗമാണ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുഷ്മാന്‍ പദ്ധതിയ്ക്ക് വേണ്ടി 3000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചു. വികസന രംഗത്ത് കേരളം ഇനിയും മുന്നേറാനുണ്ട്. കേന്ദ്രസഹായത്തോടെ കേരളത്തില്‍ ഒരു ലക്ഷം വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചു. കോവിഡ് കാലത്ത് കേരളത്തെ കേന്ദ്രം കൈവിട്ടില്ല. 6000 കോടി രൂപ ഇക്കാലത്ത് അധിക സഹായം നല്‍കി. ദരിത്രരുടെയും ചൂഷണത്തിനിരയാകുന്നവരുടെയും ഉന്നമനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *