‘കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകരെ’…. മലയാളത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി1 min read

കൊച്ചി :’കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകരെ.’.. ബിജെപി പ്രവർത്തകരെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.കേരളത്തിലെ ബിജെപി പ്രവർത്തകർ പാർട്ടിയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .

കേരളത്തില്‍ വലിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പുതിയ ഡ്രൈ ഡോക്ക് ഭാരതത്തിന്റെ അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകുടെ ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്ന നിങ്ങളുടെ ഇടയില്‍ വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല അനുഭവമാണ്. വിപരീത പരിസ്ഥിതിയിലും കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രവര്‍ത്തകരുടെ പല തലമുറകള്‍ പാര്‍ട്ടിയുടെ പതാക ഉയരെ പാറിക്കുന്നതില്‍ വിജയിച്ചു. രാഷ്‌ട്രീയ അക്രമങ്ങളുടെ ഇടയിലും പ്രത്യയ ശാസ്ത്രത്തോടും ദേശഭക്തിയോടും അചഞ്ചലമായ വിശ്വാസമര്‍പ്പിച്ച്‌ ആ പ്രവര്‍ത്തകരുടെ തലമുറയെ ഞാൻ ശിരസ് നമിച്ച്‌ വണങ്ങുന്നു- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ പ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ ഇത് കാണാൻ കഴിഞ്ഞു. എന്റെ ജീവിതത്തിന്റെ വലിയ സമയം, ഞാൻ സംഘടനാ പ്രവര്‍ത്തനത്തിനായി ചെവഴിച്ചതാണ്. അതുകൊണ്ട് തന്നെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാൻ സാധിക്കും, ഇതുപോലെ.യുള്ള വലിയ സമ്മേളനം, അത് നടത്തണമെങ്കില്‍ ഒരു ശക്തമായ സംഘടനയ്‌ക്ക് മാത്രമേ സാധിക്കൂ. ഇത് നിങ്ങള്‍ കേരളത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് എന്ന് കാണിച്ചുതന്നു- പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *