തിരുവനന്തപുരം :നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരിസ് ചെയർമാൻ എം. വെങ്കിടേശൻ ജില്ലയിൽ സന്ദർശനം നടത്തി. ജില്ലയിലെ ശുചിത്വ തൊഴിലാളികളുടെ വേതനം, സുരക്ഷ, ആരോഗ്യം എന്നിവ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ അനുകുമാരി, ഡി.സി.പി നിതിൻ രാജ്, റൂറൽ എസ് പി കിരൺ നാരായണൻ, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി ജഹാംഗീർ,ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ് സംഘടന പ്രതിനിധികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവരുമായി കമ്മീഷൻ ചെയർമാൻ നേരിട്ട് സംവദിച്ചു. കമ്മീഷൻ മെമ്പർ ഡോ. പി. പി വാവ, ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു. വി ജോസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു