തിരുവനന്തപുരം :
പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾക്ക് ഇന്ന് മുതൽ സായി LNCPE വേദിയാകും . സംസ്ഥാന മൽസരങ്ങളിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായി എഴുന്നൂറിലേറെ പേർ മൽസരിക്കും . കായിക മന്ത്രി വി അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. സായി എൽ എൻ സി പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ മുഖ്യാതിഥിയാകും. 13 ന് മൽസരങ്ങൾ സമാപിക്കും