സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ സംസ്ഥാനത്തിന് അഭിമാനം : ചീഫ് സെക്രട്ടറി വി. പി. ജോയ്1 min read

20/3/23

തിരുവനന്തപുരം :സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മ നാഷണൽ എൻജിഒ കോൺഫെഡറേഷൻ രൂപം കൊണ്ടിട്ടുള്ളത് അഭിമാനകരമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു . സാമൂഹ്യ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സേവനങ്ങൾ കൂടി കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും പ്രളയം, കോവിഡ് പോലെയുള്ള മഹാമാരികൾ ഉണ്ടായപ്പോൾ സന്നദ്ധ സംഘടനകൾ ചെയ്ത സേവനങ്ങൾ മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സന്നദ്ധ സംഘടനകളെ ഫെസിലിറ്റേറ്റ് ചെയ്യുന്നതിന് രൂപം കൊണ്ടിട്ടുള്ള സ്വതന്ത്ര കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാഷണൽ എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ ശ്രീ കെ എൻ ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ കോഡിനേറ്റർ അനന്തു കൃഷ്ണൻ ആമുഖപ്രസംഗം നടത്തി. ജില്ലാപ്രസിഡന്റ് എം ആർ മനോജ് മുഖ്യപ്രഭാഷണവും, ജില്ലാ കോഡിനേറ്റർ ഡോ. തിമോത്തി പ്രോജക്ട് അവതരണവും നടത്തി.

കേരളത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ രൂപീകരിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകൾക്കിടയിൽ സഹകരണ ശീലം മെച്ചപ്പെടുത്തുത്തുക , വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക, സന്നദ്ധ സംഘടനകൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് കോൺഫെഡറേഷൻ ലക്ഷ്യങ്ങൾ. നിലവിൽ കേരളത്തിൽ മൂവായിരത്തിലധികം സന്നദ്ധ സംഘടനകൾ കൂട്ടായ്മയുടെ ഭാഗമാണ്.

പ്രമുഖ സന്നദ്ധ പ്രവർത്തകരായ കെ എസ് ശിവരാജൻ, ആർ എം പരമേശ്വരൻ, ബിജു ഗോൾഡൻ വോയിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതാ വേദി കൺവീനർ ഷൈനി എസ്, ജില്ലാ സെക്രട്ടറി ജയകുമാർ വി, ജില്ലാ കൺവിനർ സന്തോഷ്‌ മിത്രുംമല എന്നിവർ സംസാരിച്ചു . ജില്ലയിൽ നിന്നുള്ള 120ലധികം സന്നദ്ധ സംഘടന ഭാരവാഹികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *