തിരുവനന്തപുരം :നവകേരള സദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി നടത്തിയ വനിതാ സംഗമം കെ.കെ ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിലെ വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കണമെന്നും എം.എല്‍.എ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നേതൃത്വം നല്കിയ വനിതാ സംഗമത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.കെ.വാസുകി മുഖ്യാതിഥിയായി. നവകേരള നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കാളിത്തവും അവകാശങ്ങളും ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വനിതാ സംഗമത്തില്‍ ചര്‍ച്ച ചെയ്തു. ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ബീനാ ഭദ്രന്‍, കോളേജ് പ്രിന്‍സിപ്പല്‍ രാഖി.എ.എസ്, കോളേജ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.