പൊതുശൗചാലയങ്ങളിൽ “ക്‌ളീൻ ടോയ്‌ലറ്റ്” ക്യാമ്പയിന് തുടക്കം1 min read

 

തിരുവനന്തപുരം :പൊതുശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ ക്യാമ്പയിനുമായി ശുചിത്വമിഷൻ. പൊതു ശൗചാലയങ്ങളുടെ ശുചിത്വം, പരിപാലനം എന്നിവ ലക്ഷ്യമിട്ട് നഗരസഭകളിൽ നടപ്പാക്കുന്ന ക്ളീൻ ടോയ്ലറ്റ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ എല്ലാ പൊതുശൗചാലയങ്ങളിലും നഗര സഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധനകൾ നടന്നു. അറ്റകുറ്റപണികൾ ആവശ്യമുള്ള ശൗചാലയങ്ങളിൽ അവ പരിഹരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ശൗചാലയങ്ങളെ മെച്ചപ്പെടുത്തും. ശൗചാലയങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി നടപ്പാക്കും. പൊതു /കമ്മ്യൂണിറ്റി ശൗചാലയങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും പരാതികളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തെ അറിയിക്കാവുന്നതാണ്. ഡിസംബർ 25 വരെയാണ് ക്യാമ്പയിൻ.

Leave a Reply

Your email address will not be published. Required fields are marked *