2/7/23
മുംബൈ :മഹാരാഷ്ട്രയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. എൻ സി പി പിളർന്നു. അജിത് പവർ ഷിൻഡെ മന്ത്രി സഭയിൽ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായ ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി സ്ഥാനം പങ്കിടും.
അജിത് പവാറിനൊപ്പം ഒൻപത് എം എല്‍ എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഏക്‌നാഥ് ഷിൻഡെ സര്‍ക്കാരിന്റെ ഭാഗമായി. സത്യപ്രതിജ്ഞാ ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. മുതിര്‍ന്ന എൻ സി പി നേതാവ് പ്രഫുല്‍ പട്ടേലും ചടങ്ങില്‍ പങ്കെടുത്തു. 53 എൻ.സി.പി എം എല്‍ എമാരില്‍ അജിത് പവാറിന് 43 പേരുടെ പിന്തുണയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രതിപക്ഷ നേതാവായി തുടരാൻ താത്‌പര്യമില്ലെന്ന് പരസ്യമായി വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കം.
ശിവസേനയെ പിളര്‍ത്തി 40 എം എല്‍ എമാരുമായി ഏക്‌നാഥ് ഷിൻഡെ ബി ജെ പിയില്‍ എത്തിച്ചേര്‍ന്നതിന് ഒരുവര്‍ഷത്തിനിപ്പുറമാണ് എൻ സി പിയെ പിളര്‍ത്തി അജിത് പവാര്‍ പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പ്രമുഖരാണ് അജിത് പവാറിനൊപ്പം ബി ജെ പി സര്‍ക്കാരില്‍ ചേര്‍ന്നിരിക്കുന്നത്.
ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബയിലെ വസതിയില്‍ എൻ സി പി എം എല്‍ എമാര്‍ യോഗം ചേര്‍ന്നിരുന്നു. എൻ സി പി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ, മുതിര്‍ന്ന നേതാവ് ഛഗൻ ഭുജ്‌ബല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം കേരളത്തിലെ NCP ശരത് പവാറിനൊപ്പം നിൽക്കുമെന്ന് കേരള നേതാക്കൾ പറഞ്ഞു.