കൊച്ചി: വിശ്വകർമ്മ സമുദായത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നും, സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) ൻ്റെ നേതൃത്വത്തിലുള്ള വിശ്വകർമ്മ സമുദായത്തിൻ്റെ തൊഴിലാളികളുടെ സംസ്ഥാന നേതൃത്വ കൺവെൻഷൻ ഫാൽക്കൺ മഹാത്മാ ആ ഡിറ്റോറിയത്തിൽ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വിശ്വകർമ്മ സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ 10 വർഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് സർക്കാർ ചുമതലപ്പെടുത്തിയ ശങ്കരൻ കമ്മീഷൻ റീപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇതിനെതിരെ ശകതമായ പ്രതിഷേധ സമരം നടത്തുമെന്നും സമുദായത്തിലെ തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള ബാധ്യത സർക്കാരിനുണ്ടന്നും വിശ്വകർമ്മ തൊഴിലാളികളുടെ (എൻ.എൽ.സി) സംസ്ഥാന കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് എൻ.എൽ.സി സംസ്ഥാന പ്രസിഡൻ്റ് പി.സി.പവിത്രൻ തുവ്വൂർ പറഞ്ഞു എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.റോയി വാരി കാട്ട്, സഹദേവൻ ഗുരുവായൂർ, കൊല്ലം ശിവകുമാർ ,എൻ.എൽ.സി സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് വെളുത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
2024-02-05