തിരുവനന്തപുരം :മോദി നേട്ടങ്ങൾ എണ്ണിപറയാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് ഇന്ന് തുടക്കം.
കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസമാണ് പര്യടനം. കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് പദയാത്രയുടെ ലക്ഷ്യം.
ഇതിന്റെഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച. വൈകീട്ട് ആറിന് മേല്‍പ്പറമ്പിലാണ് കേരള പദയാത്രയ്ക്ക് ജില്ലയില്‍ സമാപനം ആകും.