നെടുമങ്ങാട് നഗരസഭയുടെ പെണ്ണിടവും ഓൺലൈൻ ജനസേവന കേന്ദ്രവും തുറന്നു1 min read

 

തിരുവനന്തപുരം :നെടുമങ്ങാട് നഗരസഭ സ്ത്രീകൾക്കായി ഒരുക്കിയ ‘ഒരുമിക്കാം ഉല്ലസിക്കാം’ -പെണ്ണിടം കേന്ദ്രത്തിന്റെയും , ‘വിരൽതുമ്പിൽ’ – ഓൺലൈൻ ജനസേവനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഹരിതകേരള മിഷൻ ചെയർപേഴ്‌സൺ റ്റി.എൻ.സീമ നിർവഹിച്ചു. ഒരു നഗരസഭ സ്ത്രീകൾക്കായി ഇത്രയധികം പദ്ധതികൾ നടപ്പിലാക്കുന്നത് മാതൃകാപരമാണെന്ന് റ്റി.എൻ സീമ പറഞ്ഞു.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ കെട്ടിടത്തിൽ പെണ്ണിടം തുറന്നത്. സ്ത്രീകളുടെ സുരക്ഷ, ജെൻഡർ റിസോഴ്‌സ് സെൻ്റർ, ജാഗ്രതാസമിതി, നിയമപരിരക്ഷ, കൗൺസലിംഗ് സംവിധാനം, ലൈബ്രറി, മുലയൂട്ടൽ കേന്ദ്രം എന്നിവ ഉൾപ്പെടുത്തിയാണ് പെണ്ണിടം ഒരുക്കിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ജനസേവന കേന്ദ്രം സജ്ജമാക്കിയത്. നഗരസഭയുടെ ഡേറ്റാ എൻട്രി, ടാലി പഠനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മികച്ച ശിശുവികസ പദ്ധതി ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച ഇ. ജെഷിതയ്ക്കുള്ള ആദരവും ചടങ്ങിൽ നടന്നു.

നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി. സതീശൻ, മറ്റ് സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻമാർ, വാർഡ്‌ കൗൺസിലർ വിനോദിനി, ഐ. സി. ഡി. എസ് സൂപ്പർവൈസർ വിദ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *