നീ എൻ ഹൃദയരാഗമായ്. സജി സോമൻ പ്രകാശനം ചെയ്തു.1 min read

 

ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന നീ എൻ ഹൃദയരാഗമായ് എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് അനിൽകുമാർ, സംവിധായകൻ ശ്യാം അരവിന്ദം, അയ്മനം സാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

യാത്ര, മകളേ മാപ്പ്, നീതിമാൻ, സിംഹക്കുഴി,ദൈ മുഖം തുടങ്ങിയ നിരവധി ടെലി ഫിലിമുകളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ, ദനപാൽ ജി സംവിധാനം ചെയ്യുന്ന വീഡിയോ ആൽബമാണ്, നീ എൻ ഹൃദയരാഗമായ്.

ആവണി മീഡിയാസിനു വേണ്ടി വിപിൻ കാരക്കാട് നിർമ്മിക്കുന്ന ആൽബം ദനപാൽ ജി സംവിധാനം ചെയ്യുന്നു. ഗാനരചന – സച്ചു അജിത്ത്, സംഗീതം, ആലാപനം – സജി റാം, ഡി.ഒ.പി – ജോഷി കോടനാട്, മാനേജർ – രാജീവ് പൂവത്തൂർ, പ്രൊഡഷൻ കൺട്രോളർ – അഭിലാഷ് അയിരൂർ,മേക്കപ്പ് – നവാസ് ആലുവ, പി.ആർ.ഒ – അയ്മനം സാജൻ

അജ്മൽ എ.എൻ, ബാബു ജോയ്,അഭിലാഷ്, റോബി എബ്രഹാം, ജീൻസി ചിന്നപ്പൻ, കാർലോസ്, നവാസ് ആലുവ, നന്ദന, അഞ്ജലി ഗായത്രി എന്നിവർ അഭിനയിക്കുന്നു. ആവണി മീഡിയ യൂറ്റ്യൂബ് ചാനലിൽ നീ എൻ ഹൃദയരാഗമായ് റിലീസ് ചെയ്തു.

അയ്മനം സാജൻ

Leave a Reply

Your email address will not be published. Required fields are marked *