നേമം വെള്ളായണിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു1 min read

തിരുവനന്തപുരം :നേമം വെള്ളായണിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ  മുങ്ങി മരിച്ചു.വെള്ളായണി നല്ലാണിക്കലിലെ മുഹമ്മദ്‌ ബിലാൽ(15)മുഹമ്മദ്‌ ഇസാൻ (15)എന്നിവരാണ് വീടിനു സമീപത്തുള്ള കുളത്തിൽ മുങ്ങി മരിച്ചത്.

വൈകുന്നേരം 4മണിയോടെയാണ് സംഭവം. വൃത്തിയാക്കൽ പണികൾ നടക്കുന്ന കുളത്തിൽ വെള്ളം തീരെ കുറവായിരുന്നു . എന്നാൽ 2ദിവസമായി തകർത്തു പെയ്ത മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു.. മരണമടഞ്ഞ ബിലാലിനും, ഇസാനും നീന്തൽ വശമില്ലായിരുന്നു.

നേമം വിക്ടറി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. പഠനത്തിൽ മാത്രമല്ല ഇതര പ്രവർത്തനങ്ങളിലും ഇവർ മികവ് പുലർത്തിയിരുന്നു. ബിലാൽ NCC യിലെയും, ഇസാൻ SPC യിലെയും അംഗങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *