ലഹരിക്കെതിരെ യോദ്ധാക്കളെ സൃഷ്ടിക്കാൻ VGHSS നേമവും1 min read

7/10/22

തിരുവനന്തപുരം:ലഹരിയെന്നസാമൂഹ്യവിപത്തിനെതിരെ യോദ്ധാക്കളെ സൃഷ്ടിക്കാനൊരുങ്ങി  VGHSS നേമവും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ ‘യോദ്ധാവിന് ഗംഭീര പിന്തുണയോടെ തുടക്കമായി.

രാവിലെ മുതൽ തന്നെ വിപുലമായ ഒരുക്കങ്ങൾ സ്കൂളിൽ നടന്നു.PTA പ്രസിഡന്റ്‌ പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആശ. എസ്. നായർ സ്വാഗതവും, ലഹരി വിരുദ്ധ സന്ദേശവും നൽകി. സാമൂഹിക അന്തരീക്ഷത്തിൽ ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ഭീകരത കുട്ടികളോട് വിവരിച്ചു.പഠനവും, ജീവിതവുമാണ് യഥാർത്ഥ ലഹരിയെന്ന്  ടീച്ചർ പറഞ്ഞു.

സ്കൂൾ ക്വയർ ടീം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. തുടർന്ന് SPC വിദ്യാർത്ഥിനി അനന്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും, വിദ്യാർത്ഥികളും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ ഗാനത്തിന് ദൃശ്യാവിഷ്കാരം  നൽകി നിവേദികയുടെ നൃത്തം മനോഹരമായിരുന്നു.

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്കൂൾ ആഡിറ്റോറിയത്തിൽ തയ്യാറാക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.ശ്രദ്ധയോടെയും, ക്ഷമയുടെയും കുട്ടികൾ മുഖ്യമന്ത്രിയുടെ സന്ദേശം ശ്രവിച്ചു. തുടർന്ന് നേമം പോലിസ് സ്റ്റേഷൻ PRO ഷീജ ദാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.

ലഹരിക്കെതിരെ കുട്ടികൾ ജാഗരൂഗർ ആകണമെന്നും, ജീവിതത്തിന്റെ ഓരോ ചുവടും  ശ്രദ്ധയോടെയും, കരുതലോടെയും ആയിരിക്കണമെന്ന്  കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി. ലഹരിയെ തിരിച്ചറിയാനും, പ്രതിരോധിക്കാനും കുട്ടികൾ തയാറാകണം,ലഹരി നൽകുന്നത് ആനന്ദമല്ല മറിച്ച് ദുരന്തമാണെന്നും കുട്ടികൾ തിരിച്ചറിയണമെന്നും ഷീജ ദാസ് പറഞ്ഞു. സാമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം, അത് വരുത്തിവയ്ക്കുന്ന ദുരന്തം, പെൺകുട്ടികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ, ലഹരിയുടെ പിടിയിൽ അകപ്പെട്ട ജീവിതങ്ങളുടെ നേർകാഴ്ച്ചകൾ, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ തുടങ്ങിയവ കുട്ടികളുമായി ഷീജ ദാസ് പങ്കുവച്ചു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിയമ സംവിധാനങ്ങൾ നൽകുന്ന പിന്തുണ, സംസ്ഥാന സർക്കാരിന്റെയും, എക്സ്സൈസ് വകുപ്പിന്റെയും, വിമുക്തി യുടെയും പ്രവർത്തനങ്ങൾ, പോസ്‌കോ കേസുകൾ, നിയമ പരമായ സഹായങ്ങൾ ഇവയൊക്കെ പാട്ടിന്റെ അകമ്പടിയോടെ ഷീജ ദാസ് കുട്ടികളെ ബോധ്യപെടുത്തി.

ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ വ്യാപകമാക്കാനും, സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ, സ്ഥാപനങ്ങൾ, പൊതുജന പങ്കാളിത്തം, നിയമ സംവിധാനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യാനും സ്കൂളിന് പദ്ധതിയുണ്ട്.സ്കൂളിലെ അധ്യാപകർ, അനധ്യാപകർ, NCC, NSS, SPC,സ്കൗട്ട്&ഗൈഡ്,  വിവിധ ക്ലബുകളിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *