തിരുവനന്തപുരം :നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെയും, വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഇന്ന് പാസ്സിങ് ഔട്ട് പരേഡ് നടത്തും.
രാവിലെ 8.15ന് VVHSS ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ വി. യു. കുര്യാക്കോസ് IPS മുഖ്യാതിഥിയാകും. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.കെ. രാകേഷ്,ACP ഇ. ബാലകൃഷ്ണൻ, (DNO SPC ),പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി. ആർ. സുനു,നേമം SHO ടി. ഡി. പ്രജീഷ്,സിറ്റി ADNO സജു,ഡി, വാർഡ് മെമ്പർ വിനോദ്. വി,സ്കൂൾ മാനേജർ കെ. വി. ശൈലജ,VVHSS ലെ പ്രധാനാധ്യാപകൻ ശ്യാം ലാൽ,VGHSS പ്രധാനാധ്യാപിക ആശ എസ്. നായർ,VVHSS ലെ PTA പ്രസിഡന്റ് സാജൻ. എസ്. VGHSS ലെ PTA പ്രസിഡന്റ് പ്രേം കുമാർ, സ്കൂൾ SPC യുടെ ചുമതലയുള്ള അദ്ധ്യാപകരായ സുനന്ദ്, റോയ്, രചന,മിഥുൻ മറ്റ് അധ്യാപകർ, അനധ്യാപകർ,നേമം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവരുടെ സാനിധ്യമുണ്ടാകും.
ഒട്ടനവധി പരിമിതികളും, വെല്ലുവിളികളും നേരിട്ടിട്ടും ഒരു മുടക്കവും കൂടാതെ കൃത്യമായ പരിശീലനവും, നിർദ്ദേശങ്ങളും നൽകിയാണ് കേഡഡുകളെ പരേഡിന് സജ്ജരാക്കിയത്. സംസ്ഥാനത്തെ SPC യൂണിറ്റുകൾ വൻ സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴും അതൊന്നും പരേഡിന്റെ വിജയത്തെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് സംഘാടകർ.