തിരുവനന്തപുരം :സമാധാനവും, സമത്വവും,സന്തോഷവും പുലരട്ടെയെന്ന് മുഖ്യമന്ത്രിപുതുവത്സര ആശംസകൾ നേർന്നു.
പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാം.വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള മുന്നേറ്റങ്ങളില്‍ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. എല്ലാവര്ക്കും നവവത്സരാശംസകള്‍.- എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
അതേസമയം, മലയാളികള്‍ക്ക് ഗവര്‍ണറും ആശംസകള്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.