തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിശാലമായ രാഷ്ട്രീയ സംവാദത്തിന് വേദിയൊരുക്കി ന്യൂസ് 18 കേരളം. തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കും? രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്ക് പറയാനുള്ളത് എന്ത്?
അറിയാൻ ന്യൂസ് 18 കേരളം അവസരം ഒരുക്കുന്നു.
രാഷ്ട്രീയ കേരളത്തിൻ്റെ മുൻനിര നേതാക്കൾ ന്യൂസ് 18 കേരളത്തിൻ്റെ പ്ലാറ്റ്ഫോമിൽ ഒന്നിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം
എങ്ങോട്ട് ചായും, എന്താകണം രാഷ്ട്രീയ പാർട്ടികളുടെ മുൻഗണന എന്നീ വിഷയങ്ങളിലാകും സംവാദം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ
ന്യൂസ് 18 പൊളിറ്റിക്കൽ കോൺക്ലേവിൽ
വേദി പങ്കിടും. ഒപ്പം വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് 30 അതിഥികളും സംവാദത്തിന്റെ ഭാഗമാകും. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ
‘O by Tamara’ ഹോട്ടലിലാണ് കോൺക്ലേവ്.
സംവാദപരിപാടി ന്യൂസ് 18 കേരളം ചാനലിലും ന്യൂസ് 18ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തത്സമയം കാണാം.