വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടാ സംഘത്തെ ഇതുവരെ പിടികൂടിയില്ല1 min read

 

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പോലീസ് തിങ്കളാഴ്ച വൈകുന്നേരമാണ് നാലു ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ചത്. അരവിന്ദിനെയും അഖിലിനെയും അപായപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞപ്പോഴാന്ന് വിജിതകുമാരിയേയും ആക്രമിച്ചത്. വീട്ടിലെ സാധന സാമഗ്രികൾ നശിപ്പിച്ച ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങി പോയത്. വിജിതയും മക്കളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഗുണ്ടകളെ സംബന്ധിച്ച് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും പോലും പോലീസ് എത്തിയില്ലന്ന് പരാതി ഉണ്ട്. സംഭവം സംബന്ധിച്ച് അന്ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ സംഘങ്ങളിൽ പ്രധാനിയാണ് കേസിലെ ഒന്നാം പ്രതി. മറ്റ് പ്രതികൾ പോലീസിൻ്റെ കൺവെട്ടത്ത് ഉണ്ടായിട്ടും ഇതുവരെ പിടി കൂടിയിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസിലെ പ്രതികളെ പിടികൂടാത്തതിൽ നാട്ടുകൾക്കും അമർഷം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *