നെയ്യാറ്റിൻകര : നവകേരള സദസ്സിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. മാരത്തോൺ നഗരസഭ ചെയർമാൻ പി.കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകളിൽ നിന്ന് എത്തിയ യുവതി യുവാക്കൾ ചേർന്ന് നിംസ് ആശുപത്രിയിൽ നിന്നും ആരംഭിച്ച മാരത്തോൺ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ അവസാനിച്ചു.
നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ ഷിബു, ഡോ എം എ സാദത്ത്, എൽഡിഎഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, സിപിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി എസ് സജീവ്കുമാർ, സിപിഐഎം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ എസ് അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.