തിരുവനന്തപുരം:കാൻസർ സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള കാൻസർ അവബോധ പരിപാടികളുടെയും കാൻസർ രോഗനിർണ്ണയ ക്യാമ്പുകളുടെയും ഉദ്ഘാടനമാണ് നടന്നത്. സംസ്ഥാന സർക്കാരും , സ്വസ്തി ഫൗണ്ടേഷനും, നിംസ് മെഡിസിറ്റിയും, ശ്രീഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി നടപ്പിലാക്കുന്ന കാൻസർ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം കേരള പിറവി ദിനമായ ഇന്നലെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സാലിൽ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹതാളം ജീവതാളം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ അദ്ദേഹം ആശംസ സന്ദേശമായി നൽകി. കാൻസർ രോഗത്തെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കാൻസർ രോഗ നിയന്ത്രണത്തിനും ചികിത്സക്കുമായി സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന പ്രവർത്തനമാണ് കാൻസർസേഫ് കേരള പദ്ധതിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗോകുലം മെഡിക്കൽ കോളേജ് എം. ഡി ഡോ. മനോജൻ കെ.കെ കാൻസർ സാക്ഷരതയെ കുറിച്ചുള ലഘു വിവരണവും നടത്തി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ ഐ .എ .എസ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു,ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ, സഞ്ജീവിനി സീനിയർ മെഡിസിൻ അഡ്വൈസർ സർജിക്കൽ ‘ക്യാപ്റ്റൻ അജയ്നാഥൻ, വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസിർ സർജിക്കൽ ലഫ്റ്റനന്റ് കമാൻൻ്റർ സുധിൻ സുന്ദർ, ഐജി & സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ഐപിഎസ്, റിട്ട. ഐ. ജി എസ് . ഗോപിനാഥ് ഐ.പി.എസ്, ഹെൽത്ത് കെയർ ഇന്ത്യ ക്ലിനിക്കൽ ഓപ്പറേഷൻ ഡയറക്ടർ ഡോ. കെ രാംദാസ്, സ്വസ്തി ഫൗണ്ടേഷൻ ജനറൽ കൺവീനർ ഡോ .അനിൽ പീതാംബരൻ, സ്വസ്തി ഹീലിംഗ് ഹാൻസ് കൺവീനർ അനുപമ രാമചന്ദ്രൻ, ഡോ. സാറ ഈശ്വേ ,കേണൽ രാജീവ് മണ്ണാലി, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പാങ്ങോട് മിലിട്ടറി ആശുപത്രി കാമഡിംഗ് ഓഫീസർ കേണൽ സുധീർ അനയാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജി വൈസ് പ്രസിഡന്റ് ഡോ ചന്ദ്ര മോഹനൻ. കെ കൃതജ്ഞതയും രേഖപ്പെടുത്തി.
കാൻസർ അവബോധം സൃഷ്ടിക്കുകയും ഒപ്പം നേരത്തെയുള്ള രോഗനിർണ്ണയത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയും ആണ് കാൻസർ സേഫ് കേരള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാറശാല മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിലാണ് കാൻസർ സേഫ് കേരള പദ്ധതിയുടെ പ്രവർത്തനം നടക്കുന്നത്. പാറശാല മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിൽ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടികളും കാൻസർ രോഗനിർണ്ണയ ക്യാമ്പുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ബോധവൽക്കരണത്തിലൂടെയും രോഗനിർണ്ണയങ്ങളിലൂടെയും
പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടുകയും ജീവിതശൈലിയിൽ മാറ്റം വരുത്തി , അപകടസാധ്യത ഘടകങ്ങൾ മുൻകൂട്ടി കണ്ടെത്തി അവയെ ഒഴിവാക്കി കാൻസർ എന്ന മഹാവിപത്തിനെതിരെയുള്ള പ്രവർത്തനം ശക്തമാക്കുക എന്നതാണ് നിംസ് മെഡിസിറ്റി ലക്ഷ്യം വയ്ക്കുന്നത്.
ചിത്രം മെയിൽ:കാൻസർ സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സാലിൻ എം . പി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ടി.കെ.എ നായർ ഐ.എ.എസ് , ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എം. ഡി ഡോ. മനോജൻ തുടങ്ങിയവർ സമീപം