തിരുവനന്തപുരം:യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി കെ.എസ്.ആർ.ടി . സി യും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായി തിരുവനന്തപുരം കെ.എസ് .ആർ . ടി . സി സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിക്കുന്ന എമർജൻസി മെഡിക്കൽ കെയർ യൂണിറ്റിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. പ്രാഥമിക ചികിത്സ ഒരുവൻ്റെ അവകാശവും അത് നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമ എന്ന ആശയം ഉയർത്തി നിംസ് മെഡിസിറ്റി നടപ്പിലാക്കുന്ന ഇത്തരം ആശയം പ്രശംസനീയമണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോർ
എമർജൻസി മെഡിസിൻ ഇന്ത്യ കേരള പ്രസിഡന്റ് ഡോ. ഷിജു സ്റ്റാൻലി അധ്യക്ഷത വഹിച്ചു ചടങ്ങിൽ നിംസ് മെഡിസിറ്റി എം .ഡി എം.എസ് ഫൈസൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. കെ . എസ് . ആർ . ടി . സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, കെ . എസ് . ആർ . ടി . സി എഫ്. എ & സി. എ. ഒ എ . ഷാജി, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ചടങ്ങിൽ കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ ഡി.റ്റി. ഒ കെ.കെ സുരേഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തും.ചടങ്ങിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിലേക്കായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന്റെ നിർദേശപ്രകാരം തലശ്ശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ എന്ന ഹ്രസ്വചിത്രത്തിൻ്റെ റിലീസും പിന്നണിയിൽ പ്രവർത്തിച്ചവരെ മന്ത്രി ഗണേഷ് കുമാർ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.
ചിത്രം :സെൻട്രൽ ബസ് സ്റ്റേഷനിലെ നിംസ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി ഗണേഷ് കുമാർ നിർവഹിക്കുന്നു. നിംസ് എം.ഡി എം.എസ് ഫൈസൽ ഖാൻ,കെ . എസ് . ആർ . ടി . സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, ഡോ.ഷിജു സ്റ്റാൻലി തുടങ്ങിയവർ സമീപം