തിരുവനന്തപുരം : നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി വേൾഡ് ഫോറം ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും,വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുമായി ചേർന്ന് വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഡയബറ്റിക് വിഭാഗം, ദന്ത നേത്ര വിഭാഗങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ടി.എം.സി മൊബൈൽ ടെക്നോളജിയുടെ സൗജന്യ മൊബൈൽ ഫോൺ സർവീസും നടത്തി. ചെയർപേഴ്സൺ സോഫിയ ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ഷാജിതാ നാസർ ഉദ്ഘാടനം ചെയ്തു . റ്റി. എം. സി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പീപ്പിൾസ് ന്യൂസ് പീരുമുഹമ്മദ്, അജി തിരുമല, ഡോ:റസ്‌ന, പ്രിൻസ് സലിം ,എരമല്ലൂർ ബിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഷൈല, സുബ്ഹാൻ, സുമയ്യ, ബിബിൻ അലക്സാണ്ടർ, നസീർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
2024-12-08