നിംസ് മെഡിസിറ്റിയിൽ പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ അനുസ്മരണം നടന്നു1 min read

 

തിരുവനന്തപുരം:നിംസ് മെഡിസിറ്റിയിൽ ഗോപിനാഥൻ നായർ അനുസ്മരണം നടന്നു. ഗാന്ധിയൻ പത്മശ്രീ പി.ഗോപിനാഥൻ നായർ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ എ സജു സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിൽ നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ അധ്യക്ഷത വഹിച്ചു . ജസ്റ്റിസ് ഹരിഹരൻ നായർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ്ഫ്രാങ്ക്ളിൻ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഷഹാന ഫാത്തിമ, എലൈവ് ഡയറക്ടർ രേഖ. ടി.കെ, ഹാപ്പി ഹോം ഡയറക്ടർ വി.കെ.എൻ പണിക്കർ,പോലീസ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻ്റ് പുഷ്കരൻ, സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി രാജ്കുമാർ, മണലൂർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിയൻ പത്മശ്രീ ഗോപിനാഥൻ നായർ സാർ വാർധക്യ സഹജമായി ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന നിംസ് മെഡിസിറ്റിയിലെ എ.ജി ബ്ലോക്കിലെ 511-ാംമുറി ഗോപിനാഥൻ നായർ സാറിൻ്റെ പേരിൽ അറിയപ്പെടും. അദ്ദേഹത്തിൻ്റെ ഓർമ്മകൾ തുടിക്കുന്ന മുറിയാൻ അദ്ദേഹത്തിൻ്റെ പ്രവർത്തന മേഖലകളിലെ വിവിധ ചിത്രങ്ങൾ തുറന്ന ലൈബ്രറി എന്നിവ മുറിക്ക് സമീപം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയുടെ ഭാഗമായി നിംസിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. പരിശീലനം പൂർത്തിയാക്കിവർക്ക് ജസ്റ്റിസ് ഹരിഹരൻ നായർ സർട്ടിഫിക്കറ്റ് നൽകി. ഇതിനൊടനുബന്ധിച്ച് സീനിയർ സിറ്റിസൺ സൗജന്യ സമ്പൂർണ്ണ ചികിത്സാ ക്യാമ്പും തുടർ ചികിത്സയും നടന്നു.പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *