തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളെ സമൂഹത്തോട് ചേർത്ത് നിര്‍ത്താൻ നിംസ് മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കേരളയും നിംസ് മെഡിസിറ്റിയും സംയുക്തായി സംഘടിപ്പിച്ച
ഭിന്നശേഷി സൗഹൃദ കേരളം – വിഷൻ 2030 ൻ്റെ സമാപന സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും വിവിധ ശാസ്ത്രീയമായ രീതിയിലൂടെ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ വേണ്ടി നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ (ഡോ ) എം.കെ.സി നായരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ കെ. എ. സജു അധ്യക്ഷത വഹിച്ചു.
വികലാംഗ ക്ഷേമ കോർപറേഷൻ അദ്ധ്യക്ഷ ജയ ഡാളി , മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ എം.കെ. സി നായർ, മുൻ കില ഡയറക്ടർ ജനറൽ ജോയ് ഇളമണി , പരിവാർ കേരള ടെക്നിക്കൽ അഡ്വൈസർ മേജർ സുധാകർ പിള്ള , പുത്തനമ്പലം വാർഡ് കൗൺസിലർ പ്രസന്നകുമാർ,പരിവാർ കേരള പ്രസിഡന്റ് റ്റി.റ്റി രാജപ്പൻ പരിവാർ കേരള അഡ്വൈസറി ബോർഡ് മെമ്പർ എം.സുകുമാരൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.പരിവാർ കേരള ഡയറക്ടർ പി. ഡി ഫ്രാൻസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
പരിവാർ കേരള ജനറൽ സെക്രട്ടറി വിൻസെന്റ് കൃതജ്ഞതയും രേഖപ്പെടുത്തി.