ലോകത്തെ ഞടുക്കിയ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു.നിപ്പ 26-ന് നിങ്ങളുടെ തീയേറ്ററിൽ1 min read

17/8/22

 

ലോകത്തെ ഞടുക്കിയ പെരുമ്പാവൂർ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു. നിഷ്കരുണം കൊല ചെയ്യപ്പെട്ട യുവതിയുടെയും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയും യഥാർത്ഥ മുഖം മറ നീക്കി പുറത്തു വരുന്നു.ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നിപ്പ’ ഈ കഥയുമായി  ആഗസ്റ്റ് 26 ന് നിങ്ങളുടെ തിയറ്ററുകളിലെത്തുന്നു.

നാടിനെ ഞടുക്കിയ, രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കൊലപാതക കഥയ്ക്കൊപ്പം, ആനുകാലിക സംഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുകയാണ് നിപ്പ എന്ന ചിത്രം.

സലിംകുമാര്‍, ബാബു ആൻ്റണി, ജോണി ആൻ്റണി,ദേവന്‍, ജിജോ ഗോപി ,ലാൽ ജോസ്, അനൂപ് ചന്ദ്രൻ ,സുനിൽ സുഖദ, കോട്ടയം പ്രദീപ് ,ബബില്‍ പെരുന്ന, രാജേഷ് ശര്‍മ്മ, അലിയാര്‍, പൂക്കട ബിജു, മാധവന്‍ എടപ്പാള്‍, ബെന്നി പൊന്നാരം, പത്മന്‍, ബിന്ദിയ, ഷാലറ്റ്, ശാന്തകുമാരി, കുളപ്പുള്ളി ലീല, ഷീല കുര്യന്‍, മഹിത, സലിത ടോം, അജയന്‍ മാടക്കല്‍, ബിനീഷ് ചേര്‍ത്തല, ജോഷി മാത്യു, ഏബ്രഹാംലിങ്കണ്‍, ശാന്തി വിള ദിനേശ്, പോള്‍സണ്‍, വേണു ബി. നായര്‍, രുദ്രാദിലീപ്, മണി നിലമ്പൂര്‍   അനില്‍ നായര്‍,റോയ് വർഗീസ്, ജയകുമാര്‍ ഗോവ, സുമാ ജയന്‍, ഡോ.പരമേശര കുറുപ്പ്, ഉണ്ണി പ്രചോദ്, രഞ്ജിത്ത്, ജിന്റോ ജിം, റ്റോജോ ഉപ്പുതറ, പ്രവീണ്‍ നീലാംബരന്‍, തോമാച്ചന്‍ മാമ്മൂട്, ജെയ്‌സണ്‍ ജോബ്, സോമശേഖരന്‍ ഹെല്‍ത്ത്, കണ്ണന്‍ മാന്നാര്‍, വിന്‍സാഗര്‍ തുടങ്ങിയവരും നിഷാന്ത് പാണ്ഡെ, വിജയവാസിനി സിങ്ങ് തുടങ്ങിയ നേപ്പാളി താരങ്ങളും അഭിനയിക്കുന്നു.

 

പ്രചോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവര്‍ ആലപിച്ചു.

ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ്- അനീഷ് കെഎസ്എഫ്ഡിസി.

രാജീവ് കല-രാജീവ്, വസ്ത്രാലങ്കാരം – ഭക്ത കൊല്ലം ,ചമയം- മധു പരവൂര്‍, സ്റ്റിൽ – ഷാലു പേയാട്, പരസ്യകല – സത്യന്‍സ്,അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ബാബു ജെ.രാമന്‍, ശ്രീജിത്ത്.അസി: ഡയറക്ടേഴ്‌സ് – ജോണി, സുനീഷ്, പ്രിയ, ഷാനവാസ്, ലക്ഷ്മി മേനോന്‍, പാര്‍വതി നമ്പൂതിരി.അസോ: ക്യാമറ -ഷിനോയ്, ജോണി ആശംസ,ക്രെയിന്‍ – ബിജു, ശങ്കര്‍. പ്രൊഡക്ഷന്‍ ചീഫ് – സെബി.

ഹെയര്‍ ഡ്രസ്സര്‍ – അഞ്ചു,വാർത്തകൾ – ഏബ്രഹാംലിങ്കൺ. ഓൺലൈൻ പി.ആർ.ഒ- അയ്മനം മീഡിയ. ഓഗസ്റ്റ് 26-ന് നിപ്പ തീയേറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *