ബംഗാൾ :നിതീഷ് കുമാറിന്റെ ജെ ഡി യൂ -NDA യുമായി അടുക്കുന്നു. ബംഗാളിൽ നിതീഷ് മുഖ്യമന്ത്രിയാകുമെന്നും, രണ്ടു ബിജെപി അംഗങ്ങൾ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നു.
ഈ മാസം 28 ന് ജെഡിയു-ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടഞ്ഞ വാതിലുകളും തുറക്കാനാകുമെന്നും, സാധ്യതകളുടെ കളിയാണ് രാഷ്ട്രീയമെന്നും സുശീല്‍കുമാര്‍ മോഡി പ്രതികരിച്ചു.
ജെഡിയു എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടി കൂടി പരിഗണിച്ചാണിത്. സഖ്യസര്‍ക്കാര്‍ തകരാതിരിക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ശ്രമം നടത്തുന്നുണ്ട്.
കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രസര്‍ക്കാര്‍ ഭരതരത്‌ന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായത്. ഠാക്കൂറിന് ഭാരതരത്‌ന സ്വീകരിച്ചതിന് മോദി സര്‍ക്കാരിനെ പ്രശംസിച്ച നിതീഷ് കുമാര്‍, മുന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.