16/3/23
തിരുവനന്തപുരം :നിയമസഭ ഇന്നും പ്രഷുബ്ധം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ MLA മാരെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ബഹളത്തെ തുടർന്ന് ചോദ്യോത്തര വേള റദാക്കി.
സഭ ചേർന്നപ്പോൾ തന്നെ ഇന്നലെ സഭയിലുണ്ടായ സംഭവങ്ങളിൽ സ്പീക്കർ ഖേദം പ്രകടിപ്പിച്ചു. ചെയറിന്റെ മുഖം മറച്ച് നടത്തിയ പ്രതിഷേധങ്ങൾ, സാമാന്തര സഭ ചേരൽ, സഭയിലെ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തതിനെയും സ്പീക്കർ വിമർശിച്ചു.
അടിയന്തിര പ്രമേയ അവതരണം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും, സ്പീക്കർ ഏകപക്ഷീയ മായി പ്രതികരിക്കുന്നു.പ്രതിപക്ഷ MLA മാരെ ആക്രമിച്ച വാച്ച് ആൻഡ് വാർഡൻമാർ ക്കെതിരെയും,MLA മാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സഭ TV യിലൂടെ പ്രതിപക്ഷ പ്രതിഷേധങ്ങൾ കാണിക്കാറില്ല, പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് പോലും കാണിക്കാറില്ല, സഭയിലെ കാര്യങ്ങൾ ജനങ്ങൾ കാണുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വി ഡി സതീശൻ അറിയിച്ചു.