എഴുത്തുകാരുടെ സംഗമവേദിയാകാന്‍ നിയമസഭ പുസ്തകോത്സവം1 min read

 

സാഹിത്യ സീമകള്‍ക്കതീതമായി പ്രമുഖ ദേശീയ അന്തര്‍ദേശീയ എഴുത്തുകാർ പുസ്തകോത്സവത്തില്‍ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് പുരസ്‌കാരജേതാക്കളുള്‍പ്പെടെയുള്ള നോവലിസ്റ്റുകളും കഥാകൃത്തുക്കളും സാഹിത്യ നിരൂപകരും പത്രപ്രവര്‍ത്തകരും അനുവാചകരോട് സംവദിക്കുക.

മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം മുകുന്ദനാണ് ആദ്യ ദിനത്തില്‍ മീറ്റ് ദ ഓതര്‍ സെഷന് തുടക്കമിടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി സായിനാഥ്, എന്‍ എസ് മാധവന്‍, സാഹിത്യ നിരൂപകന്‍ കെ സി നാരായണന്‍, ആര്‍ രാജശ്രീ, സഹറു നുസൈബ കണ്ണനാരി, അംബികാസുതന്‍ മാങ്ങാട്, മുഹമ്മദ് അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും. മേഖലയിലുള്ള എന്‍ ഇ സുധീര്‍, സുനീത ബാലകൃഷ്ണന്‍, ശ്രീകല മുല്ലശേരി, ഡോ എന്‍ നൗഫല്‍, കെ എ ഷാജി, എസ് ആര്‍ ലാല്‍, എസ് ഹരീഷ്, മധു മാതൃഭൂമി എന്നിവരാണ് അഭിമുഖം ചെയ്യുന്നതും.

വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തില്‍ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചര്‍ച്ചകളും നടക്കും. ടോക്ക്, ഡയലോഗ്, പാനല്‍ ചര്‍ച്ച, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ക്ക് പുസ്തകോത്സവം വേദിയാകും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *