നിയമസഭ സമ്മേളനം തുടങ്ങി ;ലക്ഷദ്വീപ് ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു1 min read

തിരുവനന്തപുരം :നിയമസഭ സമ്മേളനം തുടങ്ങി. മണ്മറഞ്ഞു പോയ നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.

കേരളവുമായി ചരിത്രപരവും സാംസ്‌കാരിക പരവുമായ ബന്ധമുള്ള ലക്ഷദ്വീപിലെ ജനതയുടെ അവകാശങ്ങളെയും, സ്വൈര്യജീവിതത്തെയും തകർക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ഉടനെ തന്നെ നിർത്തിവയ്‌ക്കണമെന്നും, ജനങ്ങൾക്കിടയിൽ ചില രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. അനൂപ് ജേക്കബ് പ്രമേയത്തിന് മേൽ ഭേദഗതികൾ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *