2/9/22
കൊച്ചി :നിയമസഭ കയ്യാങ്കളി കേസിൽ പ്രതികൾക്ക് തിരിച്ചടി.വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കൂടാതെ കേസില്‍ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി.കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് പ്രതിഭാഗത്തോട് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ ഈ മാസം 14 ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. വിചാരണ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ, പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടി വരും. മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.