രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്റെ മകന് ബന്ധുനിയമനം നൽകിയെന്ന് ആക്ഷേപം1 min read

2/9/22

തിരുവനന്തപുരം :ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന് രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അനധികൃത നിയമനം നൽകിയെന്ന് ആക്ഷേപം.

നിയമനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചാൽ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്ന് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ടപ്പോഴാണ് നിയമനം നടന്നിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞതെങ്കിലും ഹരികൃഷ്ണന്‍ കെ.എസിനെ ജൂണില്‍ ആര്‍.ജി.സി.ബിയില്‍ നിയമിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 2018 ഡിസംബര്‍ എട്ടിന് ടെക്നിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, b.tech മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഡിഗ്രിയില്‍ 60 ശതമാനം മാര്‍ക്ക് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യതയായി നിഷ്കര്‍ഷിച്ചിരുന്നു. M.Tech ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ് ഈ തസ്തിക. മുന്‍കാലങ്ങളില്‍, സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികളെ നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *