നിഴലാഴം ട്രെയ്ലർ ലോഞ്ച് നടന്നു.1 min read

മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ ലോഞ്ച് എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടന്നു. പണി എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിൽ തിളങ്ങിയ സാഗർ സൂര്യ പ്രകാശന കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവും പ്രധാന നടനുമായ വിവേക് വിശ്വം, സംവിധായകൻ രാഹുൽ രാജ്, ക്യാമറാമാൻ അനിൽ കെ ചാമി, എഡിറ്റർ അംജാദ് ഹസൻ, ബിലാസ് ചന്ദ്രശേഖരൻ, തോൽപ്പാവക്കൂത്ത് ആചാര്യൻ വിശ്വനാഥ പുലവർ, വിപിൻ പുലവർ, മഹാസ്വേത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആർട്ട് നിയ ഫിലിംസ് അവതരിപ്പിക്കുന്ന എസ്.ആർ. ഫിലിംസിന്റെ നിഴലാഴം വിവേക് വിശ്വം നിർമ്മിക്കുന്നു. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ – സുരേഷ് രാമന്തളി,ക്യാമറ – അനിൽ കെ.ചാമി, ഗാനരചന – സുരേഷ് രാമന്തളി, സംഗീതം -ഹരി വേണുഗോപാൽ, എഡിറ്റിംഗ് – അംജാദ് ഹസൻ,പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ലാൽ ഷിനോസ്, പ്രൊഡക്ഷൻ -ധനരാജ് കെ.കെ, ആർട്ട് – അനിൽ ആറ്റിങ്ങൽ,അസോസിയേറ്റ് ഡയറക്ടർ – വിശാഖ് ഗിൽബർട്ട്,മേക്കപ്പ് -രാജേഷ് ജയൻ, കോസ്റ്റ്യൂംസ് – ബിനു പുലിയറക്കോണം, സ്റ്റിൽ – കിഷോർ, ഡിസൈൻ – പാലായി, പി.ആർ.ഒ- അയ്മനം സാജൻ

ബിലാസ് ചന്ദ്രഹാസൻ , വിവേക് വിശ്വം, അഖില നാഥ്, സിജി പ്രദീപ്, വിശ്വനാഥ് പുലവർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രം ഉടൻ തീയേറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *