നീതി – ഓഡിയോ ലോഞ്ച് പാലക്കാട് നടന്നു1 min read

 

ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പാലക്കാട് ഒലവക്കോടുള്ള ജി.എം. ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര സംവിധായകനും , നിർമ്മാതാവുമായ പ്രിയനന്ദൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.കലാ മൂല്യവും, സാമൂഹ്യ പ്രതിപത്തിയുമുള്ള സിനിമകൾ ഉണ്ടാകണമെങ്കിൽ ജനങ്ങളുടെ പിൻ തുണയും, ഒറ്റയാൾ പോരാട്ടങ്ങളും വേണമെന്നും, ഇത്തരം സിനിമകൾ ഉണ്ടാകണമെങ്കിൽ ജനങ്ങൾ തന്നെ മുന്നോട്ടിറങ്ങി വന്ന് പിൻ തുണക്കണമെന്നും പ്രിയനന്ദനൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ കൈരളി ടി.വി മുൻ മാനേജിംങ് ഡയറക്ടറും, സാംസ്ക്കാരിക പ്രവർത്തകനുമായ ടി.ആർ. അജയൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനുമോൾ , ചലചിത്ര താരങ്ങളായ മഞ്ജുവിജീഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, തിരക്കഥാകൃത്ത് രാജേഷ് കോട്ടപ്പടി , സംവിധായകൻ ഡോ. ജെസി, ഉണ്ണി തിരൂർ, ട്രാൻസ് ജെൻ്റർ സാമൂഹ്യ പ്രവർത്തകമാരായ വർഷാ നന്ദിനി, അനീറാ കബീർ, കവിയത്രി ഇന്ദുലേഖ വയലാർ തുടങ്ങി സിനിമാ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

5 ഗാനങ്ങളുള്ള നീതിയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് , കൃഷ്ണ പ്രസാദ് പാലക്കാടും, വിഷ്ണുദാസ് യു.എസ്.എ യും ആണ്. ഗാനരചന മുരളി എസ് കുമാർ , അഖിലേഷ് രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ആലാപനം കൃഷ്ണ പ്രസാദ്, അഭിരാമി, മലയാളത്തിലെ ആദ്യ ട്രാൻസ് ജെന്റർ ഗായിക വി.എൽ.ആർ ചാരുലത , വർഷാ നന്ദിനി, വിഷ്ണു, അഖിലേഷ് എന്നിവരാണ്. മലയാളത്തിലെ രണ്ടാമത്തെ ട്രാൻസ് ജെന്റർ അഭിനേത്രി രമ്യാ രമേഷ് ആണ് ഈ സിനിമയിലെ നായിക. മില്യനിയം ഓഡിയോസ് ഗാനങ്ങൾ റിലീസ് ചെയ്യും.

1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി ” നീതി ” എന്ന ചലചിത്രം സെപ്റ്റബർ ആദ്യ വാരം തിയ്യേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു.ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ മൂന്ന് കഥകൾ അവതരിപ്പിക്കുന്ന ആന്തോളജി വിഭാഗത്തിൽപ്പെട്ട സിനിമയാണ് “നീതി”.

ആൽവിൻ ക്രിയേഷൻസിനു വേണ്ടി കഥ, സംഭാഷണം ,സംവിധാനം -ഡോ. ജെസി നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരുൺ ജയൻ, മഹേഷ് ജയൻ, വിനീത് വി ,ഡി.ഒ.പി -ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എഡിറ്റർ, വി.എഫ്.എക്സ് – ഷമീർ, പശ്ചത്തല സംഗീതം – ഷേക്ക് ഇലാഹി, നൃത്തം – അമേഷ് കോഴിക്കോട്, കളറിംഗ് – ദീപക്,ശബ്ദ സമ്മിശ്രണം -ജോയ് മാധവ്, പി.ആർ.ഒ- അയ്മനം സാജൻ

 

Leave a Reply

Your email address will not be published. Required fields are marked *