31/7/23
ചങ്ങനാശ്ശേരി :സ്പീക്കർ ഷംസീറിനെതിരെ എൻ. എസ്. എസ്. ഹിന്ദു മത വിശ്വാസങ്ങളെ ഘനിക്കുന്ന പ്രസ്താവന പിൻവലിച്ച് ഷംസീര്‍ മാപ്പ് പറയണം. സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ ഷംസീറിന് അര്‍ഹതയില്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്പീക്കര്‍ക്കെതിരെ നേരെ രംഗത്തെത്തിയിരുന്നു. ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണങ്ങളിലെ മിത്തുകള്‍ കുട്ടികളെ പഠിപ്പിക്കുന്നുവെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് ഷംസീറിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്പീക്കര്‍ എഎൻ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന പി ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന യുവമോര്‍ച്ച നേതാവിന്റെ ഭീഷണിക്കായിരുന്നു മറുപടി. ഗണപതിയെ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധത്തിലാണ്.