നിഷ്പക്ഷനായ സ്പീക്കർ വക്കം പുരുഷോത്തമൻ വിടവാങ്ങി1 min read

31/7/23

തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ്‌ നേതാവ് വക്കം പുരുഷോത്തമൻ (96)അന്തരിച്ചു.കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം.

മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആര്‍.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്. അതിന് മുമ്ബ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപര്‍ കെ.സുകുമാരനും നല്‍കിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.’

ഭാനുപണിക്കര്‍-ഭവാനി ദമ്ബതികളുടെ 10 മക്കളില്‍ മുതിര്‍ന്നയാളായി 1928 ഏപ്രില്‍ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടര്‍ ഡോ.ലില്ലിപുരുഷോത്തമൻ. മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകള്‍ അഞ്ജുവിനൊപ്പമായിരുന്നു താമസം.

വളരെ കര്‍ക്കശരൂപത്തില്‍ അടിയന്തരപ്രമേയ നോട്ടീസുകള്‍ അനുവദിച്ചിരുന്ന സ്പീക്കര്‍മാരില്‍ ഒരാളായിരുന്നു വക്കം. 2001മുതല്‍ 2004 വരെ എ.കെ. ആന്റണി സര്‍ക്കാര്‍ ഭരിച്ച കാലത്ത് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ, വളരെ കര്‍ക്കശമായ പരിശോധനകള്‍ക്ക് ശേഷമേ അടിയന്തരപ്രമേയ നോട്ടീസുകള്‍ അനുവദിച്ചിരുന്നുള്ളൂ. സര്‍ക്കാരിന്റെ ഇംഗിതം കൂടി അറിഞ്ഞാണ് സ്പീക്കര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണപക്ഷത്തിന്റെ ബിസിനസ് നടത്തിക്കൊടുക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും ഉറപ്പ് വരുത്തുകയെന്ന നിഷ്‌പക്ഷ സമീപനം വക്കം സ്വീകരിച്ചിരുന്നു.

സ്പീക്കറായിരുന്ന കാലയളവില്‍ സര്‍ക്കാരിന്റെ ഇംഗിതം പോലും നോക്കാതെ ഓരോ വിഷയവും തന്റേതായ നിലയില്‍ സൂക്ഷ്‌മപരിശോധന നടത്തി തള്ളാവുന്നതെങ്കില്‍ തള്ളുകയും കൊള്ളാവുന്നതെങ്കില്‍ കൊള്ളുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത്. പലപ്പോഴും കര്‍ക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററുടെ ചിട്ടയോടെയാണ് വക്കം സഭയില്‍ ഇടപെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *